സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

രേണുക വേണു| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (08:39 IST)

സംസ്ഥാനത്ത് ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടുക്കുന്നു. കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. ട്രേഡ് യൂണിയന്‍ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതനം നല്‍കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക തുടങ്ങിയവ ഉന്നയിച്ചാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :