ജിഷയുടെ കൊലപാതകം : ബെംഗളൂരുവിൽ നിന്ന് ഒരാൾ കൂടി കസ്റ്റഡിയിൽ, മലയാളിയാണെന്ന് സൂചന

പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ ബെംഗളൂരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു, ജിഷ, കൊലപാതകം, പെരുമ്പാവൂര്‍ bangaloru, jisha, murder, perumbavur
ബെംഗളൂരു| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (10:30 IST)
പെരുമ്പാവൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ ബെംഗളൂരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ പിടികൂടിയ ആളുടെ ഞായറാഴ്ച പുലര്‍ച്ചെ പിടികൂടിയ ആളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ വീടിന് സമീപം മുൻപ് താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായത്. പിടിയിലായ വ്യക്തി മലയാളിയാണ് എന്നാണ് സൂചന.

ജിഷ കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാള്‍ ബെംഗളൂരുവിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. നാട്ടില്‍ നിന്ന് അടുത്തിടെ സംസ്ഥാനത്തിന് പുറത്തേക്ക് പോയവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൊബൈൽ ടവർ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് ഒരു മാസം മുൻപുവരെ പെരുമ്പാവൂർ മലമുറിയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. കൊലയ്ക്കു ശേഷം പീഡിപ്പിച്ചതും മൃതദേഹത്തിൽ ക്രൂരമായി പരുക്കേൽപ്പിച്ചതും ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വഴിതിരിക്കാനാണെന്നാണു പൊലീസ് നിഗമനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :