നവരാത്രി നാളില്‍ മാംസവ്യാപാര നിരോധിച്ചില്ലെങ്കില്‍ കടകള്‍ക്ക് നേരെ കെമിക്കല്‍ ആക്രമണമുണ്ടാകുമെന്ന് ബജ്‌റംഗ്‌ദള്‍

ആഗ്ര| VISHNU N L| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:56 IST)
നവരാത്രി നാളില്‍ മാംസവ്യാപാരം നിരോധിച്ചില്ലെങ്കില്‍ മാസം വില്‍ക്കുന്ന കടകള്‍ക്ക് നേരെ കെമിക്കല്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആഗ്രയില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റം‌ഗ് ദള്‍ രംഗത്ത്. ഒന്‍പത്‌ ദിവസത്തേക്ക്‌ മാംസ വില്‍പ്പന നിര്‍ത്തിവയ്‌ക്കണമെന്നാണ്‌ ബജ്‌റംഗദള്‍ അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ ആവശ്യം.

ബജ്‌റംഗ്‌ദളിന്‌ പുറമെ വിശ്വഹിന്ദു മഹാസംഘ്‌, ധര്‍മ ജാഗരണ്‍ മഞ്ച്‌ എന്നീ സംഘടനകളും നവരാത്രിക്ക്‌ മാംസ വില്‍പ്പന നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. നവരാത്രിക്കാലത്ത്‌ മാംസ വില്‍പ്പന നിരോധിച്ചു കൊണ്ട്‌ നിയമപരമായി
ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന ആവശ്യം ന്അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റ്‌ രാജേഷ്‌ കുമാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ്‌ കടകള്‍ക്കെതിരെ കെമിക്കല്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇവര്‍ രംഗത്തു വന്നത്‌.

എല്ലാ വര്‍ഷവും നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസം മാംസ വില്‍പ്പനശാലകള്‍ അടച്ചിടുന്ന പതിവുണ്ട്‌. ഈ വര്‍ഷവും ഈ രീതിയില്‍ മുന്നോട്ടു പോകുമെന്നും എഡിഎം അറിയിച്ചു. മാംസ നിരോധനം ആവശ്യപ്പെട്ട്‌ റോഡ്‌ ഉപരോധിച്ച ഹൈന്ദവ സംഘടനകള്‍ ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷനും നിവേദനം നല്‍കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :