മദനിയുടെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (12:20 IST)
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ഈ കാലയളവില്‍ മദനിയുടെ ജാമ്യം തുടരുമെന്നും കോടതി ഉത്തരവായി. വിചാരണ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി
നാല് മാസത്തെ കാലാവധി അനുവദിച്ചത്.

അതിനിടെ
മദനി സാക്ഷികളെ സ്വാധീനിക്കുന്നു എന്നാരോപിച്ച് കര്‍ണാടക സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും
അഭിഭാഷകരുടേത് ഉള്‍പ്പെടെയുള്ള ഫോണുകളില്‍ നിന്നും മദനി സാക്ഷികളെ ബന്ധപ്പെടുന്നു എന്ന് സത്യവാങ്മൂലത്തില്‍ കരണാടക കുറ്റപ്പെടുത്തുന്നു.

മദനിയുടെ പെരുമാറ്റം സംശയാസ്പദമാണെന്നും സത്യവങ്മൂലത്തില്‍ പറയുന്നു.
ഇതുകൂടാതെ കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക കോടതിയില്‍ സമര്‍പ്പിച്ചു. മദനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ യാതൊന്നും ഇല്ല. കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തില്‍ നിന്നുള്ളവരാണ് ഈ സാഹചര്യത്തില്‍ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാകും അതിനാല്‍ ചികിത്സയ്ക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം തള്ളണമെന്നും കര്‍ണാടക ആവശ്യപ്പെടുന്നു.

കേരളത്തിതിലെ
ശ്രീധരീയം ആശുപത്രിയില്‍
ചികിത്സ നടത്താന്‍ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം.ശ്രീധരീയത്തില്‍ ചികിത്സ വേണമെങ്കില്‍ അത് കേരളത്തിനു പുറത്തും ആകാമെന്നും . ബാംഗ്ലൂര്‍, ഡല്‍ഹി, റായ്പൂര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശ്രീധരീയത്തിന് ശാഖകളുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :