ഭാര്യ ചതിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു !

രേണുക വേണു| Last Modified ശനി, 25 മാര്‍ച്ച് 2023 (11:07 IST)

ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നു കാണിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജുവാണ് (40 വയസ്) ലോഡ്ജില്‍ തൂങ്ങി മരിച്ചത്. ന്യൂസിലന്‍ഡിലാണ് ബൈജുവിന് ജോലി.

ഭാര്യ വീട്ടുകാര്‍ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ തന്നില്‍ നിന്ന് അകറ്റിയെന്നും ബൈജു വീഡിയോയില്‍ പറയുന്നു. കായംകുളം ബോയ്‌സ് ഹൈസ്‌കൂളിന് സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞ ദിവസമാണ് ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബൈജുവിന്റെ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിനിയായ ഭാര്യയും ന്യൂസിലന്‍ഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :