സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (10:56 IST)
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇവര്‍ വാടക കോട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കോട്ടേഴ്‌സിന്റെ സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് പറയുന്നു.