രേണുക വേണു|
Last Updated:
ബുധന്‍, 9 ഫെബ്രുവരി 2022 (07:49 IST)
മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ദൗത്യം തുടരുന്നു. ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് 41 മണിക്കൂര്‍ പിന്നിട്ടു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷാദൗത്യം നടത്തുന്ന കരസേനാ സംഘം ബാബുവിന് 200 മീറ്റര്‍ അരികിലെത്തി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. സംഘത്തോട് ബാബു പ്രതികരിച്ചു. എന്നാല്‍ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിച്ചിട്ടില്ല. ബാബു വെള്ളം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. മലയടിവാരത്ത് ബേസ് ക്യാംപ് തുറന്നിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം പാറയുടെ മുകളില്‍ എത്തിയിട്ടുണ്ട്. ഇന്ന് തന്നെ ബാബുവിനെ രക്ഷിക്കാന്‍ സാധിക്കുമെന്ന് സൈന്യം അറിയിച്ചു.