അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ജൂലൈ 2020 (13:36 IST)
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കള്ളക്കടത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലാണെന്ന് ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. സ്വപ്‌നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയിക്കുന്നതായും ഗോപാലകൃഷ്‌ണൻ ആരോപിച്ചു.
സ്വപ്നയ്ക്ക് എയർഇന്ത്യ സാറ്റ്‍സിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയാണ്. ഇക്കാര്യത്തിൽ കെസിയുടെ ഇടപെടൽ ഉണ്ടായി എന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്നും
കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ
നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.