അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (15:18 IST)
അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. ആകെ 16പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടിട്ടുണ്ട്. ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശികളായ തണ്ടാശേരില്‍ സുദേവന്‍, പറത്തറയില്‍ സുനില്‍ ദത്ത്, താണുവേലില്‍ ശ്രീകുമാര്‍, നെടിയതില്‍ തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്.

ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശിയുടെ ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍. അപകടത്തില്‍ മരിച്ചവര്‍ക്ക് അടിയന്തരമായി പതിനായിരം രൂപയും പരിക്കേറ്റവര്‍ക്ക് അയ്യായിരം രൂപയും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :