തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 29 മെയ് 2020 (19:37 IST)
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്റ് ചെയ്തു. അയിരൂര്‍ സി ഐ രാജ്കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. രണ്ടുദിവസം മുന്‍പ് ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത വീട്ടമ്മയെ സിഐ തടഞ്ഞു നിര്‍ത്തി ഫോണ്‍ നമ്പര്‍ വാങ്ങുകയും ശേഷം താന്‍ പറയുമ്പോള്‍ വന്ന് പിഴയടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
വീട്ടിലെത്തിയ യുവതിയെ സി ഐ പലതവണ ഫോണ്‍ ചെയ്യുകയും പിഴ അടയ്‌ക്കേണ്ടെന്നും കേസില്‍നിന്നൊഴിവാക്കാന്‍ മുല്ലപ്പൂവച്ച് തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ മതിയെന്നും രാജ്കുമാര്‍ ആവശ്യപ്പെട്ടു. വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുകൊടുക്കുകയും പറ്റിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ യുവതി നല്‍കാന്‍ പോകുന്ന സസ്‌പെന്‍സ് സിഐ അറിഞ്ഞില്ല. സിഐയുടെ ഫോണ്‍ കോളുകളുടെ ശബ്ദരേഖ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി പരാതിപ്പെട്ടു. ഉടന്‍ രാജ്കുമാറിനെ ഐജി സസ്പെന്റ് ചെയ്യുകയും ചെയ്തു.