സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (17:20 IST)
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് കൂട്ടി.ഓട്ടോയ്ക്ക്
ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയെന്നുള്ളത് ഒന്നര കിലോമീറ്ററിന് 20 രൂപയും ടാക്സികളുടെ നിരക്ക് 5 കിലോമീറ്ററിന് 100 എന്നുള്ളത് 150 തുമാക്കി ഉയര്‍ത്തി.

ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതായി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക്
വര്‍ധനവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നിരക്ക് വര്‍ധനവ് അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കിയ സാഹചര്യത്തില്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് സമരസമിതി പിന്മാറണമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ അഭ്യര്‍ത്ഥിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :