Attukal Pongala: ആറ്റുകാൽ പെങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 5 മാര്‍ച്ച് 2025 (17:50 IST)
ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. ശുദ്ധമായ കുടിവെള്ളം, വൃത്തിയായ ഭക്ഷണം എന്നിവ ഭക്തര്‍ക്ക് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൊങ്കാല സമയത്ത് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ എല്ലാ വകുപ്പുകളും സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊങ്കാലയ്ക്ക് 1,000 വനിതാ പോലീസുകാരെയും 179 സി.സി.ടി.വി ക്യാമറകളും നിയോഗിച്ചിട്ടുണ്ട്. 5 പാര്‍ക്കിങ് ഏരിയകള്‍, വാഹന പരിശോധന പോയിന്റുകള്‍ എന്നിവ സജ്ജമാക്കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് ആദ്യമായി 50 വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 44 ഫയര്‍ റെസ്‌ക്യൂ എന്‍ജിനുകളും ഹൈ പ്രഷര്‍ പമ്പിംഗ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് 10 മെഡിക്കല്‍ ടീമുകളെയും 10 ആംബുലന്‍സുകളെയും നിയോഗിച്ചു. ക്ഷേത്ര പരിസരത്ത് 10 കൂളറുകള്‍ സ്ഥാപിക്കും. എക്‌സൈസ് വകുപ്പ് മാര്‍ച്ച് 12-13 തീയതികളില്‍ ഡ്രൈ ഡേ കര്‍ശനമായി നടപ്പാക്കും.

1,391 കുടിവെള്ള ടാപ്പുകളുടെ പണികള്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയാകും. 18 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 1,254 ജീവനക്കാരെ ശുചീകരണത്തിനായി നിയോഗിച്ചു. 1,813 പുതിയ തൊഴിലാളികളെയും ശുചീകരണത്തിനായി ഏര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.

53,68,000പേരോളമാണ് ഇത്തവണ ശബരിമല മകരവിളക്ക് മഹോത്സവത്തിന് എത്തിയത്. പരിഭവങ്ങളും പരാതികളും ഉണ്ടാകാത്ത രീതിയില്‍ എല്ലാ ഉദ്യോഗസ്ഥരും പരസ്പരം ബന്ധപ്പെട്ടും നന്നായി സഹകരിച്ചും അവിടെ പ്രവര്‍ത്തിച്ചു. ആ ടീംവര്‍ക്ക് ആറ്റുകാല്‍ പൊങ്കാലയ്ക്കും ആവര്‍ത്തിക്കാനായാല്‍
പൊങ്കാലയുടെ നടത്തിപ്പ് വിജയകരമാക്കാമെന്നും
മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആന്റണി രാജു എം.എല്‍.എ,മേയര്‍ ആര്യ രാജേന്ദ്രന്‍,എ.ഡി.എം ബീന വി ആനന്ദ്,സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാനിലേക്ക് തിരിക്കും മുന്‍പാണ് ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.