ആറ്റിങ്ങല്‍|
Sajith|
Last Modified വെള്ളി, 11 മാര്‍ച്ച് 2016 (11:09 IST)
വനിതാ പഞ്ചായത്ത് മെംബറെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് നാല്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടത്തിമണ്‍ ചരുവിള പുത്തന്‍ വീട്ടില്‍ ലളിതയാണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്.
ആറ്റിങ്ങല്‍ മുദാക്കല്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെംബറായ എല്‍ ഡി എഫിലെ മിനിക്കാണ് ലളിതയുടെ മര്‍ദ്ദനമേറ്റത്. ലളിതയ്ക്ക് ശത്രുതയുള്ള ഒരാള്‍ക്ക് പഞ്ചായത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ മിനി ഒത്താശ ചെയ്തു എന്നാരോപിച്ച് ലളിത മിനിയെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ മിനി പൊലീസില്‍ പരാതി നല്കി. ഇതില്‍ കുപിതയായ ലളിത മിനിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
ലളിതയുടെ പേരില്‍ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചത് ഉള്‍പ്പെടെ ആറു കേസുകള്‍ നിലവിലുണ്ടെന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡി വൈ എസ് പി ചന്ദ്രശേഖരന് പിള്ളയുടെ നിര്‍ദ്ദേശ പ്രകാരം സി ഐ വി എസ് ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
മംഗലപുരത്തെ ഒരു ജുവലറിയില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലും കണിയാപുരത്തെ ഒരു ജുവലറിയില്‍ നിന്ന് അറു ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം കബളിപ്പിച്ച കേസിലും ലളിത പ്രതിയാണ്.