മധുവിന്റെ മരണം; എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം, കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് പൊലീസ്

മധുവിന്റെ കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

അപര്‍ണ| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (09:52 IST)
അട്ടപ്പാടിയില്‍ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.

മധുവിനെ മുക്കാലി- പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തുക. ബാക്കി 8 പേര്‍ മധുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിടികൂടാന്‍പോയ സംഘത്തിനൊപ്പം പോവുകയുമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. മര്‍ദ്ദനത്തിന് കൂട്ടുനിന്നുവെന്നും പട്ടികവര്‍ഗപീഡന നിരോധനനിയമം, അനധികൃമായി വനമേഖലയില്‍ പ്രവേശിക്കല്‍ എന്നീ നിയമങ്ങള്‍ ബാധകമാണെന്ന് പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :