എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 29 ജൂലൈ 2022 (16:55 IST)
ചാത്തന്നൂർ: വനിതാ എസ്.ഐ യെ ആക്രമിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടനാട് ചരുവിള പുത്തൻവീട്ടിൽ ഷിജു (24 ), സഹോദരൻ ഷൈജു (23), വരിഞ്ഞം കിഴക്കേവിള പുത്തൻവീട്ടിൽ ബിജിൻ (28) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ ഷിജു സൈനികനാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മലയാറ്റിക്കോണത്ത് പൊതുസ്ഥലത്തു മദ്യപിക്കുന്നു എന്ന പരാതിയുമായി ബന്ധപ്പെട്ടു അന്വേഷണം നടത്താൻ എത്തിയപ്പോഴാണ് വനിതാ എസ്.ഐ യെയും പോലീസിനെയും ഇവർ ആക്രമിച്ചത്. കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പോലീസ് ജീപ്പിന്റെ ചില്ലുകൾ തകർത്തു എന്ന കേസിൽ 2019 ൽ ഇവർ പ്രതികളായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.