കൊച്ചി|
AISWARYA|
Last Updated:
വ്യാഴം, 21 ഡിസംബര്‍ 2017 (12:09 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എന്നും പിന്തുണ നല്‍കിയ ആളാണ് പിസി ജോര്‍ജ്. ദിപീലിനെ പിന്തുണയ്ക്കുകയും നടിയെ അധിക്ഷേപിക്കുന്ന തരത്തിലും പിസി ജോര്‍ജ് നിരവധി പ്രസ്താവന നടത്തിയിരുന്നു. വീണ്ടും വിവാദ പ്രസ്താവനയുമായി പിസി രംഗത്തെത്തിയിരിക്കുകയാണ്.
ദിലീപിനെതിരെയുള്ള പ്രമുഖരുടെ മൊഴികള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പിസിയുടെ ഈ വിവാദ പ്രസ്താവന. മംഗളം ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍. കേസില്‍ എഡിജിപി സന്ധ്യയെ അധിക്ഷേപിച്ച് കൊണ്ടാണ് പിസി തുടങ്ങുന്നത്.
ശേഷം ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.
പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്ന് ജോര്‍ജ്ജ് പറയുന്നു.
എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാതച്ര ചെയ്തുവെന്ന് നടി പറഞ്ഞിരുന്നു. അങ്ങനെ ആയിരുന്നുവെങ്കില്‍ ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോവെന്നും പിസി ചോദിക്കുന്നു.