കൊട്ടാരക്കര|
സജിത്ത്|
Last Updated:
വെള്ളി, 17 ഫെബ്രുവരി 2017 (18:27 IST)
ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്റെ മുറിയിലിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര സ്വദേശിയായ ആബേലിനെയാണ് പ്രത്യേക കാരണമൊന്നുമില്ലാതെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചത്. എന്തിനാണ് തന്നെ മര്‍ദിക്കുന്നത് എന്ന് കുട്ടി ചോദിച്ചപ്പോള്‍ കാരണമൊന്നും ചോദിക്കേണ്ട എല്ലാം താന്‍ ക്യാമറയില്‍ കാണുന്നുണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും തന്നെ നടത്താന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലോ അധികൃതരോ ഇതുവരെയും തയ്യാറായിട്ടില്ല. സംഭവം ചൈല്‍ഡ് ലൈന്‍ അധികൃതരും പൊലീസും അന്വേഷിച്ച് വരികയാണ്.