വീണ്ടും എ ടി എം തട്ടിപ്പ്; തലയോലപ്പറമ്പ് സ്വദേശിയ്ക്ക് നഷ്ടമായത് 27000 രൂപ

തലയോലപ്പറമ്പ്, വ്യാഴം, 12 ജനുവരി 2017 (14:11 IST)

Widgets Magazine

എ.ടി.എം തട്ടിപ്പിലൂടെ തലയോലപ്പറമ്പ് പൊതി മുതുകുളത്തില്‍ ഔസേപ്പ് എന്നയാളുടെ 27250 രൂപ നഷ്ടപ്പെട്ടു. ശാഖയിലെ അക്കൌണ്ടില്‍ നിന്നാണ് ഔസേപ്പിന്‍റെ തുക നഷ്ടമായത്.
 
ബുധനാഴ്ച എസ്.ബി.ഐ മാനേജര്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടു ഹിന്ദിയില്‍ ഒരു ഫോണ്‍ കോള്‍ ഔസേപ്പിനു വന്നു. എന്നാല്‍ ഔസേപ്പിനു ഹിന്ദി അറിയാത്തതിനാല്‍ മകളായിരുന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. എ.ടി.എം കാര്‍ഡിന്‍റെ കാലാവധി കഴിഞ്ഞെന്നും ഇതു പുതുക്കുന്നതിനായി രഹസ്യ കോഡ് നല്‍കാനും ആവശ്യപ്പെട്ടു.
 
ഇതനുസരിച്ച് രഹസ്യ കോഡ് ഇയാള്‍ക്ക് കൈമാറി. ഏറെ കഴിഞ്ഞ് പണം പിന്‍വലിച്ച വിവരം മെസേജ് ആയി മൊബൈല്‍ ഫോണില്‍ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ച്ചയായി മൂന്നു തവണകളായാണ് ഈ തുക തട്ടിയെടുത്തത്.
 
പൊലീസിലും ബാങ്കിലും ഔസേപ്പ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി നോയിഡയിലുള്ള ഒരു എ.ടി.എം വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി; കോളജില്‍ പഠിപ്പിക്കാന്‍ പോയത് അന്വേഷിക്കണമെന്ന് ആവശ്യം

സംസ്ഥാന വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസിനെതിരെ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് ...

news

ആർട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്! നട്ടെല്ലുള്ള കലാകാരൻ!

സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ...

news

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് ബോംബുമായി പിടിയില്‍

രാജേഷ് സഞ്ചരിച്ച ലാന്‍സര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പാണ് രാജേഷ് ...

news

കൊലക്കേസ് കുറ്റപത്രം വൈകിച്ചു; സി ഐയ്ക്ക് സസ്പെന്‍ഷന്‍

കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തീയതി രാത്രി പുത്തന്‍പാലം കോളനിയില്‍ വിഷ്ണു എന്ന 19 കാരനെ ...

Widgets Magazine