സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (10:20 IST)
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു. വാണിജ്യബാങ്കുകളുടെ സഹകരണത്തോടെയാണ് റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. രണ്ടായിരത്തോളം റേഷന്‍ കടകളിലാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തില്‍ ഒന്ന് എന്ന തരത്തിലാകും ആരംഭിക്കുക. ഇതോടൊപ്പം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കാന് ഇ സേവന കേന്ദ്രങ്ങളും ആരംഭിക്കും.