നിയമസഭയിലെ കയ്യാങ്കളി; നഷ്‌ടപരിഹാരം ഇതുവരെ ഈടാക്കിയില്ല

കോട്ടയം| JOYS JOY| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (12:23 IST)
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട്
ഉണ്ടായ നാശനഷ്‌ടങ്ങളില്‍ ഇതുവരെ നഷ്‌ടപരിഹാരം ഈടാക്കിയിട്ടില്ല. വിവരാവകാശ രേഖ അനുസരിച്ച്
സഭയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ പൊതുഖജനാവിന്
2,20,093 രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്.

എന്നാല്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനോ നടപടി എടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. എന്‍ സി പി ആര്‍ ഐ എന്ന വിവരാവകാശ സംഘടനക്ക് സ്പീക്കറുടെ ഓഫീസില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതാണ് ഇക്കാര്യം.

പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിക്കുന്നത് ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇത്തരം സംഭവങ്ങളില്‍ ജാമ്യം കിട്ടണമെങ്കില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിലയ്ക്ക് തത്തുല്യമായ തുക കെട്ടി വെക്കുന്നതാണ് കീഴ്‌വഴക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :