തിരുവനന്തപുരം|
Last Modified ശനി, 19 സെപ്റ്റംബര്‍ 2015 (14:16 IST)
നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്
കോടതിയാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എം എ വാഹിദ്, എ ടി ജോര്‍ജ്, ഡൊമനിക് പ്രസന്റേഷന്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. 2016 ഏപ്രില്‍ ഇരുപതിന് നാല് എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.