സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 23 ഓഗസ്റ്റ് 2020 (11:27 IST)
പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കോവിഡ്-19 ആന്റിജന്‍ ടെസ്റ്റ് നടത്തും.

തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :