ശ്രീനു എസ്|
Last Modified വെള്ളി, 12 മാര്‍ച്ച് 2021 (10:13 IST)
വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയുള്ള കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള ജീവനക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളത്. പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഫോറം 12 ഡി പൂരിപ്പിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിയോഗിക്കുന്ന നോഡല്‍ ഓഫീസര്‍ പരിശോധിച്ച് ജീവനക്കാരന്‍ വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 17 ന് മുന്‍പ് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഫോറം 12 ഡി www.eci.gov.in ല്‍ ലഭിക്കും.
വോട്ട് ചെയ്യുന്നതിനുള്ള കേന്ദ്രം, തിയതി, സമയം എന്നിവ ബന്ധപ്പെട്ട ജില്ലകളില്‍ നിന്ന് അര്‍ഹരായ വോട്ടര്‍മാരെ അറിയിക്കും. അര്‍ഹരായവര്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് മുമ്പ് വരെ വോട്ടിംഗ് കേന്ദ്രത്തിലെത്തി പോസ്റ്റല്‍ കൈപ്പറ്റി വോട്ട് രേഖപ്പടുത്തി അവിടെ തന്നെ തിരികെ ഏല്‍പ്പിക്കാം.