ശ്രീനു എസ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (11:56 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ നല്കുന്ന പരസ്യങ്ങള്‍ക്ക്
മുന്‍കൂര്‍ അനുമതി വേണം. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് സമിതിയുടെ(എം.സി.എം.സി) അംഗീകാരമാണ് വേണ്ടത്.
ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ ശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ട്.