'അസാനി' അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 മെയ് 2022 (13:50 IST)
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ചുഴലിക്കാറ്റ് 'അസാനി'യുടെ ശക്തി
കുറയുന്നു. മെയ് 10 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അസാനി
വടക്കന്‍ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തിയ
ശേഷം വടക്ക്- വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :