തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സചിന്‍ദേവ് എംഎല്‍എക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 മെയ് 2024 (17:01 IST)
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇവരെ കൂടാതെ മേയരുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് ഡ്രൈവര്‍ യദു പരാതി നല്‍കിയത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അസഭ്യം പറയല്‍, തടങ്കല്‍ വയ്ക്കല്‍ എന്നീ പരാതികളാണ് യദു ഉന്നയിച്ചിരിക്കുന്നത്. കന്റോണ്‍മെന്റ്് പോലീസിനോടാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ ഡ്രൈവര്‍ യദു പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :