അരുവിക്കരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി സജ്ജമാണ്: സുലേഖ

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , ജി കാര്‍ത്തികേയന്‍ , സുലേഖ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 22 മെയ് 2015 (10:49 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി സജ്ജമാണെന്നു ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ബന്ധുക്കള്‍തന്നെ സ്ഥാനാര്‍ഥിയാകണമെന്നില്ല. കാര്‍ത്തികേയന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരു മത്സരിച്ചാലും വിജയമുറപ്പാണെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമൊ എന്നതു സംബന്ധിച്ചു സമയമാകുമ്പോള്‍ പ്രതികരിക്കാം. വിജയസാധ്യ മുന്നില്‍ക്കണ്ടു മാത്രമായിരിക്കണം പ്രവര്‍ത്തനം. സ്ഥാനാര്‍ഥിയുടെ വിജയത്തിനു താനും പ്രവര്‍ത്തിക്കുമെന്നും സുലേഖ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :