അരുവിക്കര; സുലേഖയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 30 മെയ് 2015 (08:16 IST)
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. സ്ഥാനാര്‍ത്ഥിയായി തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ഇതുവരെ സുലേഖ മനസ് തുറക്കാത്തതിനാല്‍ ഇതില്‍ വ്യക്തതയില്ല. എങ്കിലും എം.ടി. സുലേഖയുടെ പേര് നിർദേശിച്ച് ഹൈക്കമാൻഡിന് കെപിസിസി ഫാക്സ് അയക്കും. ഹൈക്കമാൻഡ് അനുമതിക്ക് ശേഷമാകും പ്രഖ്യാപനം.

എന്നാല്‍ സുലേഖ സ്ഥാനാര്‍ഥിത്വത്തിന് അനുകൂല നിലപാടിലേക്ക് വന്നത് യുഡി‌എഫ് ക്യാമ്പിന് ആശ്വാസം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും സുധീരനും രമേശും ആദ്യം കണ്ടപ്പോള്‍ സ്ഥാനാർഥിയാകാമെന്ന് സുലേഖ ഉറപ്പുനല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് അനുകൂല നിലപാടിലേക്ക് വന്നു. തിരുവനന്തപുരം ഡിസിസിയും സുലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷികള്‍ക്കും സുലേഖ സ്ഥാനാർഥിയാകുന്നതിൽ എതിർപ്പില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :