കാൽ വേദന മാറ്റാൻ നാട്ടുവൈദ്യം ; കാലുകളിൽ തേനിച്ചയെ കൊണ്ട് കുത്തിച്ചു, വ്യാപാരി മരിച്ചു ; നടത്തിപ്പുകാരൻ അറസ്റ്റിൽ

അമിതമായ കാലുവേദനയെ തുടർന്ന് ചിക്തസക്കായി നാട്ടുവൈദ്യന്റെ സഹായം തേടി മരിച്ച വ്യാപാരിയുടെ സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കാഞ്ചിയാർ പഞ്ചായത്തിലെ മറ്റപ്പള്ളിയിലെ തേനീച്ച ചികിത്സാലയത്തിന്റെ നടത്തിപ്പുകാരൻ രാജുവാണ് (49) അറസ്റ്റിലായത്.

കട്ടപ്പന| aparna shaji| Last Modified വ്യാഴം, 12 മെയ് 2016 (17:56 IST)
അമിതമായ കാലുവേദനയെ തുടർന്ന് ചിക്തസക്കായി നാട്ടുവൈദ്യന്റെ സഹായം തേടി മരിച്ച വ്യാപാരിയുടെ സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കാഞ്ചിയാർ പഞ്ചായത്തിലെ മറ്റപ്പള്ളിയിലെ
ചികിത്സാലയത്തിന്റെ നടത്തിപ്പുകാരൻ രാജുവാണ് (49) അറസ്റ്റിലായത്.

വിട്ടുമാറാത്ത വേദനയെത്തുടർന്ന് ചികിത്സ തേടിയെത്തിയ നെടുങ്കണ്ടം നോവൽറ്റീസ് ഫാഷൻസ് സ്ഥാപനത്തിന്റെ ഉടമ ചെറ്റയിൽ ടോമി വർഗീസ് (47) ആണ് മരിച്ചത്. തേനീച്ചയെ ശരീരത്തിൽ കുത്തിവെക്കുന്ന പഠന ക്ലാസിൽ ടോമി പങ്കെടുത്തു. തുടർന്ന് ഇരുകാലുകളിലും തേനീച്ചയെകൊണ്ട് കുത്തിച്ച് അരമണിക്കൂർ നേരമിരുന്നു. തുടർന്ന് ബോധരഹിതനായ ടോമിയെ രാജുവിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് കൊണ്രുപോയെങ്കിലും യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു.

ടോമിയുടെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സി ഐ ബി. ഹരികുമാറിന്റെ
നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാജുവിനെ ഇന്നലെ സ്റ്റേഷനിലേക്ക് ‌വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :