Last Modified ചൊവ്വ, 16 ജൂണ്‍ 2015 (16:05 IST)
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ ഭാഗമായ കുഴൽപ്പണ ഇടപാടിൽ മലബാർ ഫോറിൻ കറൻസി എക്സേഞ്ച് ഉടമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ നാസറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ജാമ്യാപേക്ഷ 18-ന് പരിഗണിക്കും. ഇയാള്‍
കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിലായി ഉതുപ്പ് വർഗീസിന് തട്ടിപ്പിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തുവെന്ന് എൻഫോഴ്സമെന്റ് കണ്ടെത്തിയിരുന്നു.