സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച: നാല് ബംഗാളികള്‍ അറസ്റ്റില്‍

38 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ നാലു ബംഗാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (12:43 IST)
38 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ നാലു ബംഗാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉളിയക്കോവില്‍ ക്ഷേത്രത്തിനടുത്തുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്.

കൈപ്പള്ളി വീട്ടില്‍ വെങ്കിട കൃഷ്ണന്‍ എന്ന വെങ്കിടേഷിന്‍റേതാണ് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാല. മോഷണം നടത്തിയ നാലു പേരും ഇവിടത്തെ തൊഴിലാളികളാണ് എന്ന് പൊലീസ് അറിയിച്ചു.

ബംഗാളിലെ മിഡ്നാ‍പൂര്‍ റയ്പൂര്‍ നിവാസില്‍ അഭിജിത് പാല്‍ (29), ബര്‍ദ്വാന്‍ കല്‍ന സ്വദേശി മംഗള്‍ പുജ്‍ഹര്‍ (21), ഹൂഗ്ലി ബല്‍ഹര നിവാസി ചന്ദന്‍ ഹന്‍സ്ദ (23), മിഡ്നാപൂര്‍ സ്വദേശി സുഭാഷ് ഗൊറായി (27) എന്നിവരാണു പിടിയിലായത്.

ഇവരില്‍ ചന്ദന്‍, സുഭാഷ് എന്നിവരെ കൊല്ലത്തു നിന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു.
ഷാലിമാര്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവേ കോയമ്പത്തൂരില്‍ നിന്നാണു മറ്റു രണ്ട് പേരെയും പൊലീസ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :