ചീട്ടുകളി സംഘം പിടിയില്‍

കഴക്കൂട്ടം| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2015 (20:06 IST)
പണം വച്ചുള്ള 24 പേരടങ്ങിയ ചീട്ടുകളി സംഘം പൊലീസ് വലയിലായി. മേനം‍കുളം തൃപ്പാദപുരം ഭാഗങ്ങളില്‍ നിന്നാണ് കഴക്കൂട്ടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചീട്ടുകളി സംഘങ്ങളെ കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും.

ഇവരില്‍ നിന്ന് 40000 ഓളം രൂപയും പിടിച്ചെടുത്തു. മേണം‍കൂളത്തു നിന്ന് 14 പേരെയും തൃപ്പാദപുരത്തു നിന്ന് 10 പേരെയുമാണ് അറസ്റ്റ് ചെയ്തത്. മേനം‍കുളത്തു നിന്നുള്ള സംഘം ഇത് നാലാമതു തവണയാണ് അറസ്റ്റിലാവുന്നതെന്ന് പൊലീസ് അറിയിച്ചു.

കഴക്കൂട്ടം എസ്.ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. മേനം‍കുളത്ത് ഒരുസ്വകാര്യ എഞ്ചിനീയറിംഗ് കോളേജിനടുത്ത് കടമുറി വാടകയ്ക്കെടുത്ത് ക്ലബ് എന്ന പേരിലായിരുന്നു ഇവര്‍ ചീട്ടുകളി നടത്തിവന്നിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :