ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി: ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

താമരശേരി| Last Modified ചൊവ്വ, 24 ജനുവരി 2017 (15:45 IST)
രോഗിയില്‍ നിന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഡോക്ടര്‍ വിജിലന്‍സ് വലയിലായി.
താമരശേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.കെ.പി അബ്ദുള്‍ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയത്.

ഐ.എം.എ മുന്‍ പ്രസിഡന്‍റും താമരശേരി ലയണ്‍സ് ക്ലബ് ഭാരവാഹിയുമായ അബ്ദുള്‍ റഷീദ്. കൈക്കൂലി ആവശ്യപ്പെട്ട വിവരം രോഗിയുടെ ഭര്‍ത്താവ് വിജിലന്‍സിനെ അറിയിക്കുകയും തുടര്‍ന്ന് ഫിനോഫ്തലീന്‍ പുരട്ടിയ 2000 ന്‍റെ നോട്ട് ഡോക്ടറുടെ വീട്ടില്‍ വച്ച് നല്‍കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി ജോസി ചെറിയാനും സംഘവും ഡോക്ടറെ കൈയോടെ പിടികൂടുകയും ചെയ്തു.
മറ്റു ചിലരില്‍ നിന്നും 5000 രൂപ ഡോക്ടര്‍ കൈക്കൂലി വാങ്ങിയ വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :