തിരുവനന്തപുരം|
Last Modified ചൊവ്വ, 8 ഡിസംബര്‍ 2015 (12:17 IST)
ഡിസംബര്‍ 10 മുതല്‍ 18 വരെ കോട്ടയത്തെ നെഹ്‍റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‍മെന്‍റ് റാലി ജനുവരി 17 ലേക്ക് മാറ്റി. ഏഴു തെക്കന്‍ ജില്ല കളില്‍ നിന്നുള്ളവര്‍ക്കായിട്ടായിരുന്നു ഈ റാലി സംഘടിപ്പിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് റാലിയില്‍ പങ്കെടുക്കാന്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഡ്മിഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്കും ജനുവരി ഒന്നിനു ശേഷം അറിയിപ്പ് ഈ-മെയിലില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
റാലി നടത്താനായി നിയോഗിക്കപ്പെട്ടിരുന്ന കരസേനാ ഉദ്യോഗസ്ഥര്‍ ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണ് റാലി മാറ്റിവയ്ക്കേണ്ടി വന്നത്.