കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (11:16 IST)
അരിക്കൊമ്പനെ തുറന്നു വിട്ടു. തമിഴ്‌നാട് വനം വകുപ്പ് പിടികൂടിയ ആനയ്ക്ക് വേണ്ട ചികിത്സകൾ നൽകിയ ശേഷം മുണ്ടൻതുറെ കടുവാ സങ്കേതത്തിൽ തുറന്ന് വിടുകയായിരുന്നു. തുമ്പികൈയിലും കാലിലും മുറിവുണ്ടായിരുന്നു ഇതിനാണ് ചികിത്സ ലഭ്യമാക്കിയത്. ജനവാസമില്ലാത്ത ഉൾക്കാട്ടിലേക്കാണ് അരിക്കൊമ്പനെ തുറന്നുവിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കമ്പത്ത് നിന്ന് പിടികൂടിയ ആനയെ കഴിഞ്ഞ ദിവസമാണ് ഇരുന്നൂറോളം കിലോമീറ്റർ ദൂരെയുള്ള തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചത്.