ആറന്മുളയിലെ സമരം അന്തിമ വിജയം വരെയും തുടരും: കുമ്മനം രാജശേഖരന്‍

കോഴിക്കോട്:| VISHNU N L| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (13:51 IST)
വിമാനത്താവള പദ്ധതിക്കെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍. മണ്ണിനും അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള ആറന്മുളയിലെ ബഹുജനസമരം എന്തു ത്യാഗം സഹിച്ചും മുന്നോട്ടുപോകും. അന്തിമവിജയം നേടുംവരെ സമരപാതയില്‍ അടിയുറച്ചുനില്‍ക്കും. രാഷ്ട്രീയതാല്പര്യമല്ല, രാഷ്ട്രതാല്പര്യമാണ് വലുതെന്നും നാടിന്റെ വിശാലതാല്പര്യം സംരക്ഷിക്കാനുള്ള അതിജീവനസമരമാണ് ആറന്മുളയില്‍ നടക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കെജിഎസ്. ഗ്രൂപ്പ് മതിയായ തെളിവുകളുടെയും രേഖകളുടെയും പിന്‍ബലത്തിലല്ല, മറിച്ച് തെറ്റായ വിവരങ്ങള്‍
നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാരിസ്ഥിതാഘാതപഠനം നടത്തുവാന്‍ അനുമതി നേടി എടുത്തത്.ആറന്മുള വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നയപരമായ തീരുമാനം കൈകൊള്ളണം. മുന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ എല്ലാ അനുമതികളും റദ്ദ് ചെയ്യണം. വ്യാമയാന-പ്രതിരോധ മന്ത്രാലയങ്ങളുടെ മുമ്പാകെ വിമാനത്താവള നിര്‍മ്മാണത്തിനെതിരെ പൈതൃകഗ്രാമകര്‍മ്മസമിതി സമര്‍പ്പിച്ചിട്ടുള്ള എല്ലാ നിവേദനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :