എനിവെയർ രജിസ്ട്രേഷൻ: ഇനി ആധാരം എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (09:54 IST)
തിരുവനന്തപുരം: ഒരു റവന്യു ജില്ലയിലെ ഏത് സജ് രജിസ്ട്രാർ ഓഫീസിലും ഇനി ആധാരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇത് സാധ്യമാക്കുന്ന എന്ന സംവിധാനം ഇന്നു മുതൽ നിലവിൽ വരും. ജിലയിലെ ഏത് സബ് രജിസ്ട്രാൻ ഓഫീസ് പരിധിയിലെ ആധാരങ്ങളും രജിസ്റ്റർ ചെയ്യൻ റവന്യു ജില്ല പരിധിയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസിനും അധികാരമുണ്ടാകും.

എന്തെങ്കിലും കാരണം കൊണ്ട് ഒരു പ്രദേശത്ത് അവധി പ്രഖ്യാപിച്ചാൽ മറ്റൊരു രജിസ്ട്രാർ ഓഫിസിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കനാകും. നഗരങ്ങളിൽ രജിസ്ട്രാർ ഒഫീസുകളിലെ തിരക്കു കുറയ്ക്കുന്നതിന് നിശ്ചിത എണ്ണം ആധാരങ്ങൾ കഴിഞ്ഞുള്ള ടോക്കണുകൾ തിരക്കില്ലാത്ത ഓഫീസുകളിലേയൢ മാറ്റുന്നതിന് സൗകര്യമൊരുക്കിയതായി മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :