സഹോദരങ്ങള്‍ നാല് പേരും സ്ഥാനാര്‍ത്ഥികള്‍!

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 18 നവം‌ബര്‍ 2020 (15:00 IST)
തൃശൂര്‍: പൊതുപ്രവര്‍ത്തകനായി പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച വി.എ നാരായണന്റെ നാല് മക്കള്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സി.പി.എം മണലൂര്‍ ഏറിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ഏറെ കാലം പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായ കണ്ടശാംകടവ് വടശേരി നാരായണന്‍ എട്ടു മാസം മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ എട്ടു മക്കളില്‍ നാല് പേരാണ് പിതാവിന്റെ സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിന്റെ എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്.
ഇതില്‍ മൂന്നു പേര്‍ക്ക് ഇത് കന്നി അംഗമാണ്.

അന്തിക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയായ മേനക മധു, അന്തിക്കാട് ബ്ലോക്ക് പഴുവില്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി രജനി തിലകം, ജില്ലാ പഞ്ചായത് അന്തിക്കാട് ഡിവിഷന്‍ സ്ഥാനാര്‍ഥി വി.എന്‍.സുര്‍ജിത്, വാടാനപ്പള്ളി പഞ്ചായത് മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ഷീബ ചന്ദ്രബോസ് എന്നിവരാണീ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഇവരുടെ മറ്റൊരു സഹോദരിയായ മല്ലികാ സുധാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജയവും തോല്‍വിയുമല്ല പ്രശ്‌നം, ജനകീയാംഗീകാരത്തിനു വേണ്ടി മത്സരിക്കുക എന്നതാണ് മുഖ്യം എന്നാണ് നാരായണന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നാല് മക്കളും ഒന്നിച്ചു മത്സരിക്കുന്നത് കാണാന്‍ അച്ഛനില്ലല്ലോ എന്ന് മാത്രമാണ് മക്കളുടെ ഒരേയൊരു സങ്കടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :