അപകടത്തില്‍പ്പെട്ട മിസ് കേരള സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന കാര്‍ ആരുടേത്?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (12:00 IST)
അപകടത്തില്‍പ്പെട്ട മിസ് കേരള ആന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന കാര്‍ ആരുടേതെന്ന അന്വേഷണത്തിലാണ് പൊലീസ്. ഇവര്‍ അമിത വേഗത്തില്‍ പോകാനുള്ള കാരണം കണ്ടെത്തുന്നതിനുവേണ്ടിയാണ് പൊലീസ് ഇത് അന്വേഷിക്കുന്നത്. അപകട സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അപകടത്തില്‍പ്പെട്ട കാറിനെ മറ്റൊരു കാര്‍ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

അതേസമയം ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണോ ഇവരെ പിന്തുടര്‍ന്നതെന്നും ഡിജെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടോയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :