പീഡനം: അബ്ദുസമദിനെതിരെ മറ്റൊരു കേസുകൂടി

അരീക്കോട്| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (19:02 IST)
മൂന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓത്തുപള്ളിപ്പുറായ ജി.എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ യാക്കിപറമ്പന്‍ അബ്ദുസ്സമദ് എന്ന 49 കാരനെതിരെ മറ്റൊരു കേസുകൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ മൊഴി വനിതാ എസ്.ഐ രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അരോക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മറ്റു രണ്ട് കുട്ടികളില്‍ നിന്നും മൊഴിയെടുത്തതായി എസ്.ഐ വിശ്വമോഹന്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
l ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :