വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 4 ജനുവരി 2021 (10:10 IST)
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടീസ്ഥാനത്തിൽ തിരുവനതപുരം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടക്കം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിയ്ക്കും.
.
ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ ആശുപത്രിയിൽവച്ച് അനിൽ പനച്ചൂരാൻ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കളുമൊത്ത് ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ തലചുറ്റി വീഴുകയായിരുന്നു. തുടർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും കരുണാഗപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. സ്വകാര്യ ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരണം സംഭവിച്ചു, ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രിയുടെ വിശദീകരണം. അനിൽ പനച്ചൂരാന് കൊവിഡ് ബാധിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.