ഇനി ഇന്‍സ്റ്റാള്‍മെന്റായി കൊടുക്കാന്‍ വല്ലതും ബാക്കിവെച്ചിട്ടുണ്ടോ? മംഗളം ലേഖകനോട് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം

ഇനി ഇന്‍സ്റ്റാള്‍മെന്റായി കൊടുക്കാന്‍ വല്ലതും ബാക്കിവെച്ചിട്ടുണ്ടോ?

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (12:49 IST)
സ്ത്രീയുമായി ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനെതിരെ വിവാദങ്ങൾ ചുക്കാൻ പിടിക്കുമ്പോൾ ഓഡിയോ പുറത്തുവിട്ട മംഗളം ചാനലും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആന്തൂര്‍ സഹദേവന്‍. ഓഡിയോ സംഭാഷണം വലിയ വാര്‍ത്തയാക്കുന്നതിന് മുന്‍പ് ലേഖകന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നെന്ന് അദ്ദേഹം പറയുന്നു.

ആന്തൂര്‍ സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അറിഞ്ഞത് വാര്‍ത്തയാക്കാന്‍ തുനിയുന്നതിന് മുന്‍പ് ലേഖകന്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍.
1. സര്‍ക്കാറില്‍ നിന്ന് നിവൃത്തിച്ചു കിട്ടേണ്ട ഒരു കാര്യത്തിനായി സ്ത്രീ ഉദ്യോഗസ്ഥതലത്തില്‍ ശ്രമിച്ചിട്ട് നടക്കാതെ മന്ത്രിയെ സമീപിച്ചതാണോ?
2. മന്ത്രി ഇതൊരു അവസരമായി കണ്ടുവോ?
3. ഒരു പുരുഷന്‍ എന്നതിലുപരി പദവി അധികാരം എന്നിവ ദുരുപയോഗം ചെയ്യാനാണോ മന്ത്രി തുനിഞ്ഞത്?
4. ഗത്യന്തരമില്ലാതെ സ്ത്രീക്ക് എന്തെങ്കിലും തരത്തില്‍ ആത്മാഭിമാനം ഇല്ലാതായ സാഹചര്യം ഉണ്ടായോ?
5. പക്ഷേ ഭയന്നോ ഇതിവിടെ തീരട്ടെ എന്നു കരുതിയോ പരാതിപ്പെടേണ്ടെന്ന് തീരുമാനിച്ചതാണോ? ഇതിനൊക്കെ അതെ എന്ന് മറുപടിയുണ്ടെങ്കില്‍ അവിടെ ഒരു അപമാന ശ്രമമുണ്ട്.

പരാതിയില്ലാതെ സ്റ്റേറ്റ് കേസെടുക്കേണ്ടതായ സാഹചര്യം ഉണ്ട്. എന്നാല്‍ സമൂഹത്തെ ഈ വിശദാംശങ്ങളില്‍ ഇരുട്ടില്‍ നിര്‍ത്തിയത് റിപ്പോര്‍ട്ടറുടെ അപക്വമായ മാധ്യമ ധാരണകളാണ്. അതിലുപരി മേലെയുള്ള ‘പരിചയസമ്പന്നതയും’ ‘ഉത്തരവാദിത്തബോധവും ഉണ്ടെന്നു നാം ധരിക്കുന്ന എഡിറ്റര്‍ കൃത്യമായി ജോലി ചെയ്തിട്ടില്ല എന്നാണ്. മറ്റ് ചാനലുകളെ മറികടക്കാനുള്ള അനാവശ്യമായ വെമ്പലിന് മാത്രം മുന്‍തൂക്കം കൊടുത്തു എന്നാണ്. അല്ല എന്നാണ് ഉത്തരമെങ്കില്‍ വിട്ടു കളയേണ്ട നിസ്സാര കാര്യം വെച്ച് മണിക്കൂറുകള്‍ നഷ്ടമാക്കുന്ന ഈ ഏര്‍പ്പാടിന് ശിക്ഷയായി കോപ്പി കൈകാര്യം ചെയ്ത എല്ലാവരേയും ഇനി വാര്‍ത്ത എഴുതാനുള്ള പണി ഏല്‍പ്പിക്കരുത്.

വ്യാജവാര്‍ത്തയാന്നെങ്കില്‍ ബാക്കി നിയമം നോക്കട്ടെ. ഇനി ഇന്‍സ്റ്റാള്‍മെന്റായി കൊടുക്കാന്‍ വല്ലതും വെച്ചിട്ടുണ്ടെങ്കില്‍ അതും നിന്ദ്യമാണ്. പോത്തുകളും പന്നികളും ചളിയില്‍ കിടക്കുന്ന പോലെ ജനങ്ങളെ മുക്കിക്കിടത്തരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...