തലസ്ഥാനനഗരിയില്‍ ബസപകടം തുടര്‍ച്ച

തിരുവനന്തപുരം| Sajith| Last Modified തിങ്കള്‍, 11 ജനുവരി 2016 (11:35 IST)
തലസ്ഥാന നഗരിയായ അനന്തപുരിയുടെ ഹൃദയ ഭാഗത്തുള്ള കിഴക്കേകോട്ടയില്‍ ബസപകടങ്ങള്‍ തുടര്‍ച്ചയാവുന്നു എന്നതിനു തെളിവായി കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂട്ടര്‍ യാത്രക്കാരി കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു മരിച്ചത് ചൂണ്ടിക്കാട്ടുന്നു. പാപ്പനം‍കോട് വിശ്വംഭരന്‍ റോഡില്‍ രാജേന്ദ്രന്‍റെ ഭാര്യ ഷൈലജ
(48) എന്ന സ്കൂട്ടര്‍ യാത്രക്കാരിയാണു അട്ടക്കുളങ്ങരയില്‍ നടന്ന അപകടത്തില്‍ മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ റോഷനെ (12) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് തമ്പാന്നൂരിലേക്ക് വന്ന ബസാണ് ഷൈലജയെ ഇടിച്ചിട്ടത്.

ഇടിയേറ്റു റോഡില്‍ വീണ ഷൈലജയുടെ പുറത്തുകൂടി ബസിന്‍റെ പിന്‍ഭാഗത്തെ ടയറുകള്‍ കയറിയിറങ്ങി. ഉടന്‍ തന്നെ ഷൈലജയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 പേരാണു ബസിടിച്ച് മരിച്ചത് എന്ന് പൊലീസ് വെളിപ്പെടുത്തി. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുള്ള ഡ്രൈവിംഗാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :