കൊച്ചി|
jibin|
Last Modified വെള്ളി, 19 ഒക്ടോബര്‍ 2018 (16:17 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റെന്ന നിലയില്‍ താൻ തൃപ്തനല്ലെന്ന് മോഹൻലാല്‍. തനിക്ക് ആവശ്യമുള്ളതു കൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് താൻ പറയില്ല. തന്നെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയാലാണ് ഞാൻ തുടരുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം
അമ്മ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പ്രസ്താവനകളെയും മോഹന്‍ലാല്‍ തള്ളിക്കളഞ്ഞു. രാജിവച്ച നടിമാര്‍ മാപ്പ് പറഞ്ഞ് തിരിച്ചു വണമെന്ന നിലപാടാണ് അദ്ദേഹം കുറ്റപ്പെടുത്തി പറഞ്ഞത്.
രാജിവച്ച നടിമാര്‍ മാപ്പ് പറയണമെന്നില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അവരെ മടക്കിക്കൊണ്ടു വരുന്ന കാര്യം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും മോഹൻലാല്‍ വ്യക്തമാക്കി.
സിദ്ദിഖ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അമ്മ എക്സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു. മുതിര്‍ന്ന നടി എന്ന നിലയ്ക്കാണ് അവര്‍ പത്രസമ്മേളനത്തില്‍ എത്തിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.