വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 29 നവംബര്‍ 2019 (20:51 IST)
നിർമ്മാതാക്കുളുടെ സംഘടന ഷെയിൻ നിഗത്തെ വിലക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി അഭിനയതാക്കളുടെ സംഘടനയായ അമ്മ. ഷെയിൻ നിഗത്തെ സിനിമയിൽനിന്നും വിലക്കാൻ ആർക്കും അധികാരമില്ല എന്ന്
അമ്മ വ്യക്തമാക്കി. വിഷയത്തിൽ ഷെയ്നിന്റെ അമ്മ സംഘടനയുമായി നടത്തിയ കൂറ്റിക്കാഴ്ചക്ക് ശേഷമായിരുന്നു 'അമ്മ' നിലപാട് വ്യക്തമാക്കിയത്.
വിലക്ക് ഒന്നിനും പരിഹാരമല്ല. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. വിഷയത്തിൽ ഷെയിൻ 'അമ്മ'ക്ക് പരാതി നൽകിയതായി ഇടവേള ബാബു വ്യക്തമാക്കി. സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷ എന്ന് കൂടിക്കാഴ്ചക്ക് ശേഷം ഷെയിൻ നിഗത്തിന്റെ അമ്മ സുനില പ്രതികരിച്ചു.
അതേസമയം വിഷയത്തിൽ സർക്കാരും ഇടപെടുകയാണ്. ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത് എങ്കിലും ഒരാളെ ജോലിയിൽനിന്നും വിലക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ല എന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നാളെ സിനിമ മന്ത്രിയെ കാണും.