വിലപേശലും, ഭീഷണിയും; ഇടവേള ബാബു ‘അമ്മ’യില്‍ തുടരുമോ ? - മോഹന്‍‌ലാലിന്റെ വരവും കാത്ത് താരങ്ങള്‍!

വിലപേശലും, ഭീഷണിയും; ഇടവേള ബാബു ‘അമ്മ’യില്‍ തുടരുമോ ? - മോഹന്‍‌ലാലിന്റെ വരവും കാത്ത് താരങ്ങള്‍!

  Amma , Mohanlal , Dileep , idavela babu , ഇടവേള ബാബു , ദിലീപ് , മോഹന്‍‌ലാല്‍ , അമ്മ , യുവനടിമാര്‍
കൊച്ചി| jibin| Last Modified വെള്ളി, 29 ജൂണ്‍ 2018 (19:02 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ ഭിന്നിപ്പെന്ന് റിപ്പോര്‍ട്ട്.

ദിലീപിനെ പിന്തുണച്ചും തള്ളിപ്പറഞ്ഞു താരങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരെ കടുത്ത അതൃപ്തി ഉയരുന്നു.

വിലപേശല്‍ നടത്തിയാണ് ഇടവേള ബാബു ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായതെന്നാണ് അമ്മയിലെ ചില താരങ്ങള്‍ വ്യക്തമാക്കുന്നത്.

സംഘടനയുടെ ഭാഗമായി നടത്തുന്ന സ്‌റ്റേജ് ഷോകളുടെ നടത്തിപ്പ് ചുമതല മാത്രമായിരുന്നു ഇടവേള ബാബുവിനുണ്ടായിരുന്നത്. എന്നാല്‍, കാര്യമായ ചുമതലകള്‍ ലഭിക്കാത്തതിനാല്‍ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും വേണ്ടിവന്നാല്‍ അമ്മയില്‍ നിന്നും പുറത്തു പോകുമെന്നുള്ള താരത്തിന്റെ വില പേശലിനു മുന്നില്‍
നേതൃത്വം വഴങ്ങിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ വിലപേശലും ദിലീപ് വിഷയത്തില്‍ നടത്തിയ അനാവശ്യ പ്രസ്‌താവനകളുമാണ് ഇടവേള ബാബുവിനെതിരെ സംഘടനയില്‍ നിന്നും തന്നെ സ്വരമുയരാന്‍ കാരണമാകുന്നത്.

ഷൂട്ടിംഗിന്റെ ഭാഗമായി വിദേശത്തുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ സ്ഥരീകരണം ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :