സുരേഷ് ഗോപി സംഘടനയോടു പറഞ്ഞിട്ടല്ല എന്‍എസ്എസ് ആസ്ഥാനത്ത് പോയത്: ഇന്നസെന്റ്

കൊച്ചി:| Last Modified ഞായര്‍, 28 ജൂണ്‍ 2015 (17:45 IST)
സംഘടനയോടു പറഞ്ഞിട്ടല്ല സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തു പോയതെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് . അതിനാല്‍ ഈ
വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. അമ്മയുടെ ജനറൽ ബോഡി മീറ്റീങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്നസെന്റ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഇന്നസെന്റ് പ്രസിഡന്റും മോഹൻലാൽ, ഗണേഷ്കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരും മമ്മൂട്ടി ജനറൽ സെക്രട്ടറിയും ഇടവേള ബാബു സെക്രട്ടറിയും ദിലീപ് ട്രഷററുമായ പുതിയ ഭാരവാഹി പാനൽ ജനറൽബോഡി അംഗീകരിച്ചു. സിനിമയിൽ അവസരം കുറഞ്ഞവർക്ക് അവസരം നൽകാനായി സീരിയൽ നിർമിക്കാനും തീരുമാനമായി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :