കൊച്ചി|
Last Modified ചൊവ്വ, 20 സെപ്റ്റംബര്‍ 2016 (12:07 IST)
ജിഷയെ കൊലപ്പെടുത്തിയിട്ടില്ലെന്ന്
ജിഷ കൊലക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാം. എറണാകുളം സെഷന്‍സ് കോടതിയിലാണ് അമീര്‍ കുറ്റം നിഷേധിച്ചത്. കൊലപാതകം നടത്തിയത് സുഹൃത്ത് അനാര്‍ ഉള് ഇസ്ലാം ആണെന്നും അമീര്‍ കോടതിയില്‍ പറഞ്ഞു. കൂടെ പോവുക മാത്രമാണ് താന്‍ ചെയ്തതെന്നും അമീര്‍ കോടതിയില്‍. കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കില്ലെന്നും അമീര്‍ വ്യക്തമാക്കി.
അതിനുശേഷം, കോടതിക്ക് ഹിന്ദി അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഹിന്ദി അറിയാമെന്നും എത്രാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് രണ്ടാംക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളതെന്നും അമീര്‍ വ്യക്തമാക്കി.
കേസ് നടപടികള്‍ ഈ മാസം 26ലേക്ക് മാറ്റി. അമീറിന്റെ ജാമ്യാപേക്ഷ ആയിരിക്കും 26ന് പരിഗണിക്കുന്നത്.
അതേസമയം, ജിഷ കൊലക്കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇതുവരെ സ്വീകരിച്ചിട്ടില്ല. കുറ്റപത്രത്തിലെ സൂക്ഷ്മപരിശോധന നടന്നുവരികയാണ്. അമീറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചപ്പോള്‍ ആയിരുന്നു അമീര്‍ കോടതിയോട് ഇങ്ങനെ പറഞ്ഞത്.