സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 31 മാര്‍ച്ച് 2025 (16:46 IST)
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പുനല്‍കി. ഇതോടെ ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. നടപടി ക്യാമ്പസ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണെന്നാണ് വിവരം.
പ്രക്ഷോഭങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രതിഷേധ പോസ്റ്റുകളില്‍ ലൈക്ക് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും വിസ റദ്ദാക്കല്‍ നടപടി നേരിടേണ്ടി വരുന്നുണ്ട്.