വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലത്ത് പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (21:48 IST)
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പത്താം തീയതിയാണ് കുട്ടിക്ക് പനിയുണ്ടായത്. തുടര്‍ന്ന് കൊട്ടാരക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും നിരീക്ഷണത്തിന് വേണ്ടി കുട്ടി ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :